തിരുവനന്തപുരം: ലീഗ് വിരുദ്ധ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ തിരുത്തി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാഗ്രത വേണമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിജയരാഘവനെ ഓര്‍മപ്പെടുത്തി.
ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റിനെ കാണുന്നത് തെറ്റല്ലെന്നും സിപിഎം വിലയിരുത്തി. കോണ്‍ഗ്രസ് നേതൃത്വം പാണക്കാട് പോയത് മത മൗലികവാദ മതാധിഷ്ഠിത രാഷ്ട്രീയ കൂട്ടുകെട്ട് ശക്തമാക്കാനെന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. ഇതിനെതിരെ കോണ്ഡഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. വിജയരാഘവന്റെ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാനും കോണ്‍ഗ്രസ് മടിച്ചില്ല.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം, സ്ഥാനാര്‍ത്ഥി നിര്‍ണയം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് സിപിഎം കടക്കുകയാണ്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന സമിതിയിലും ഇക്കാര്യങ്ങളില്‍ പ്രാഥമിക ധാരണയാകും.












