തിരുവനന്തപുരം: തിരുവനന്തപുരം ചാക്കയില്‍ സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പ്രദീപ്, സിപിഎം പ്രവര്‍ത്തകനായ ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ചാക്ക വായനശാലയ്ക്കു സമീപമാണ് സിപിഎം-ബിജെപി സംഘര്‍ഷം ഉണ്ടായത്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. അക്രമത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പേട്ട പോലീസ് രണ്ടുപേരെ പിടികൂടിയിട്ടുണ്ട്.











