സിപിഐഎമ്മിന്റെ ഭവന സന്ദര്‍ശനം നാളെ മുതല്‍. 31 വരെ പ്രവര്‍ത്തകര്‍ വീടുകളിലെത്തും. ജനങ്ങളുടെ അഭിപ്രായം സ്വരൂപിച്ച് മുന്നോട്ട് പോകുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു.
എല്‍ഡിഎഫ് യോഗം ഈ മാസം 27ന് ചേരും. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉമ്മന്‍ചാണ്ടി പുതിയ ആളല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോള്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി. കുമ്മനത്തിന്റെ ഗുജറാത്ത് മോദിയുടെ ഗുജറാത്താണ്. കേരള ജനത ആ മാതൃക ഒരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു. നേമത്ത് ബിജെപി കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയിരുന്നു. ആ ധൈര്യമാണ് കുമ്മനത്തിനെന്നും വിജയരാഘവന്‍ പറഞ്ഞു.