തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് സിപിഐഎം. ഈമാസം പതിനാറിന് സംസ്ഥാനവ്യാപകമായി എല്‍ഡിഎഫ് സമരം നടത്തുമെന്ന് ആഹ്വാനം ചെയ്തു.
കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം മുഖ്യമന്ത്രിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ പ്രേരിതമായ നീക്കം തുറന്നുകാട്ടണമെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.
കേന്ദ്ര ഏജന്‍സികളുടെ നിയമവിരുദ്ധ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണവും നടത്തും. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചത് രാഷ്ട്രീയ പ്രേരിതമായ ഇടപെടലാണെന്നാണ് സിപിഐഎം വിലയിരുത്തല്‍.

















