യു.എ.ഇയില്‍ ബുധനാഴ്ച 735 പുതിയ കോവിഡ് കേസുകള്‍ കൂടി ആരോഗ്യ-പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 538 പേര്‍ രോഗമുക്തി നേടി. മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 80,000 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, മൊത്തം ടെസ്റ്റുകളുടെ എണ്ണം 7.2 ദശലക്ഷത്തിലധികമായി.
#UAE Health Ministry conducts 79,623 additional #COVID19 tests in past 24 hours, announces 735 new cases, 538 recoveries, 3 deaths#WamNews pic.twitter.com/RsfuyE6Ofb
— WAM English (@WAMNEWS_ENG) September 2, 2020
ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്ത 735 കേസുകള്‍ കഴിഞ്ഞ 100 ദിവസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്നതാണ്. മെയ് 27 ന് റിപ്പോര്‍ട്ട് ചെയ്ത 883 കേസുകള്‍ക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം കേസുകള്‍ ഒറ്റദിവസം സ്ഥിരീകരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 71,540 ആയി. 62,029 പേര്‍ ഇതുവരെ രോഗമുക്തി നേടി. 387 പേര്‍ മരിച്ചു. നിലവില്‍ 9,124 പേരാണ് ചികിത്സയിലുള്ളത്.