ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ 52 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,424 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 52,14,678 ആയി ഉയര്‍ന്നു. നിലവില്‍ ചികില്‍സയിലുള്ളത് 10,13,964 പേരാണ്. രോഗമുക്തരായവര്‍ 42,08,432 പേരും.
ഇന്ത്യയിലെ കോവിഡ് രോഗമുക്തി നിരക്ക് 79.28 ശതമാനമായി. ലോകത്തില്‍ ഏറ്റവുമധികം പേര്‍ രോഗമുക്തരാകുന്നത് ഇന്ത്യയിലാണ്. അതേസമയം, ഇന്നലെ മാത്രം ഇന്ത്യയില്‍ മരിച്ചത് 1247 പേരാണ്. ഇതോടെ ആകെ മരണസംഖ്യ 85,619 ആയി ഉയര്‍ന്നു. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുപ്രകാരം 6.24 കോടി സാംപിളുകള്‍ ഇതുവരെ രാജ്യത്ത് പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം 8,81,911 സാമ്പിളുകള്‍ പരിശോധിച്ചു.