ന്യൂഡല്‍ഹി: അസ്ട്രാസെനെകയുടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ബ്രിട്ടീഷ് യുവതിക്ക് ബാധിച്ചത് നാഡീ സംബന്ധമായ അസുഖം. യുവതിക്ക് അപൂര്‍വവും ഗുരുതരവുമായ ‘ട്രാന്‍വേഴ്സ് മൈലൈറ്റീസ്’ (Transverse Myelitis) എന്ന അസുഖമാണ് ബാധിച്ചതെന്ന് അസ്ട്രാസെനെക സിഇഒ പാസ്‌കല്‍ സോറിയേറ്റ് പറഞ്ഞു. യുവതി സുഖം പ്രാപിച്ചു വരികയാണെന്നും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും അദ്ദേഹം അറിയിച്ചു.
വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് അപൂര്‍വ്വ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോവിഡ് വാക്സിന്റെ ആഗോള പരീക്ഷണങ്ങള്‍ അസ്ട്രാസെനെകെ നിര്‍ത്തിവെച്ചിരുന്നു. അടുത്ത ആഴ്ചയോടെ പരീക്ഷണങ്ങള്‍ പുനരാരംഭിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് അസ്ട്രാസെനെക ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം വാക്‌സിന്‍ പരീക്ഷണത്തിലൂടെ ഉണ്ടായ രോഗത്തെ കുറിച്ച് വിശദമായി പഠനം നടത്തിയ ശേഷമേ വീണ്ടും പരീക്ഷണം തുടരുകയുളളുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.