മനാമ: ഫൈസര്‍-ബയോ എന്‍ടെക് കോവിഡ് വാക്‌സിന് അനുമതി നല്‍കി ബഹ്‌റൈന്‍. അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോ എന്‍ടെകും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത വാക്‌സിന് വെള്ളിയാഴ്ചയാണ് ബഹ്‌റൈന്‍ നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ചത്.
ഇതോടെ ബ്രിട്ടന് ശേഷം ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമായി മാറിയിരിക്കുതയാണ് ബഹ്‌റൈന്‍. സിനോഫാം കമ്പനിയുടെ വാക്‌സിന്‍ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ നവംബറില്‍ തന്നെ ബഹ്‌റൈന്‍ അനുമതി നല്‍കിയിരുന്നു.
കോവിഡ് ബാധ കൂടുതല്‍ സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളവര്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗം ഉള്ളവര്‍ തുടങ്ങിയ വിഭാഗക്കാര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാക്കും. രാജ്യത്തെ കോവിഡ് പ്രതിരോധത്തില്‍ പുതിയ വാക്‌സിന്‍ സുപ്രധാന ചുവടുവെപ്പാണ് നടത്തിയതെന്ന് അതോരിറ്റി സിഇഒ ഡോ.മറിയം അല്‍ ജലഹ്മ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.