കേരളത്തില്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ നടപടികളില്‍ വീഴ്ച്ച പാടില്ലെന്ന് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കേസുകള്‍ കൂടി. പോരായ്മകള്‍ ഈ സംസ്ഥാനങ്ങള്‍ ഉടന്‍ പരിഹരിക്കണം.
അതേസമയം, വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന പട്ടിക തയ്യാറാക്കി. തടസ്സങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.











