കോവിഡിനെതിരായ വാക്‌സിന്‍ നിര്‍മിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഓക്‌സ്‌ഫോഡ് സര്‍വകശാലയും സ്വീഡിഷ്- ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനാക്കയുമായി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള കരാറിലെത്തിയതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
വാക്സിന് വിജയകരമാണെങ്കില്‍, 25 ദലശക്ഷം ഓസ്‌ട്രേലിയക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുമെന്ന് മോറിസണ്‍ വ്യക്തമാക്കി. രാജ്യാന്തര തലത്തില്‍, മൂന്നാംഘട്ട പരീക്ഷണത്തിലിരിക്കുന്ന അഞ്ചു വാക്‌സിനുകളില്‍ ഒന്നാണ് ഓക്‌സ്‌ഫോഡ് വാക്‌സിന്‍. ഈ വര്‍ഷം അവസാനത്തോടെ ഫലം പുറത്തെത്തുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ഈ പരീക്ഷണത്തിൽ പങ്കാളികളാണ്.