Web Desk
ജനീവ : ഇന്ത്യ വീണ്ടും ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എട്ടാംതവണയാണ് ഇന്ത്യ യുഎന്‍ സുരക്ഷാ സമിതിയിലേക്ക് എത്തുന്നത്. ഏഷ്യാ പസഫിക് വിഭാഗത്തിലേക്ക് എതിരില്ലാതെയാണ് ഇത്തവണ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. 2021-2022 വര്‍ഷത്തേക്കുളള താത്കാലിക അംഗത്വമാണ് ലഭിച്ചിരിക്കുന്നത്. 193 അംഗ ജനറല്‍ അസ്സംബ്ലിയില്‍ 184 വോട്ടുകള്‍ക്കാണ് ഇന്ത്യ അംഗത്വം ഉറപ്പിച്ചത്.
ഇന്ത്യയെ കൂടാതെ നോര്‍വെ, അയര്‍ലന്‍ഡ്, മെക്‌സിക്കോ എന്നീ രാജ്യങ്ങളും അംഗത്വം നേടിയിട്ടുണ്ട്. യുഎന്‍ സുരക്ഷാ മസിനതിയില്‍ ആകെ 15 അംഗങ്ങളാണുളളത്. അഞ്ച് രാജ്യങ്ങള്‍ക്ക് മാത്രമാണ് സ്ഥിരാംഗത്വമുളളത്. അമേരിക്ക, റഷ്യ, ചൈന, യുകെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍. സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം വേണമെന്നത് ഇന്ത്യയുടെ ഏറെ നാളുകളായുളള ആവശ്യമാണ്. 2012 ലായിരുന്നു അവസാനമായി അംഗത്വം ലഭിച്ചത്.