മസ്ക്കറ്റ്: ഒമാനില്‍ ഇന്ന് 1,327 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം. ഇവരില്‍ 319 പേര്‍ പ്രവാസികളും 1,008 പേര്‍ സ്വദേശികളുമാണ്. ഇതോടെ ഒമാനില്‍ കോവിഡ് ബാധിതരുടെ ആകെ എണ്ണം 62,574 ആയി.
അതേസമയം ഇന്ന് 9 പേര്‍ കോവിഡിന് കീഴടങ്ങിയതോടെ രാജ്യത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 290 ആയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡ് ബാധിച്ച 62,574 പേരില്‍ 40,090 പേരും രോഗമുക്തിനേടി. നിലവില്‍ 549 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ 149 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി ഒമാന്‍ സുപ്രീം കമ്മിറ്റിയും ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിരിക്കുന്ന എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ വ്യക്തമാക്കി.