വാഷിങ് ടണ്‍ ഡിസി: കോവിഡ് യാത്രാ നിയന്ത്രണങ്ങളില്‍ ഈ മാസം 26 മുതല്‍ ഇളവ് വരുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെയാണ് പ്രഖ്യാപനം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെയാണ് ഇളവ് പ്രഖ്യാപിച്ചത്.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനം നടക്കില്ലെന്ന് നിലപാടുമായി നിയുക്ത പ്രസിഡന്റ് ജോ ബൈഡനും രംഗത്തെത്തി. യു.കെ, ബ്രസീല്‍, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് തല്‍ക്കാലം ഇളവ് നല്‍കില്ലെന്ന് ബെഡന്‍ നിലപാട് വ്യക്തമാക്കി.
അതേസമയം ബുധനാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ട്രംപ് അനുകൂലികള്‍ കാപിറ്റോള്‍ മന്ദിരം ആക്രമിച്ച പശ്ചാത്തലത്തില്‍ വീഷിങ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.