രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 57,117 പേര്‍ക്ക്. ഇന്നലെ മാത്രം 764 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 16.95 ലക്ഷമായി. 36,511 പേരാണ് ഇതുവരെ മരിച്ചത്. 10.94 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 5.65 ലക്ഷം ആളുകളാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 5.25 ലക്ഷം സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 1.93 കോടി പേരുടെ സാംപിളുകളാണ് പരിശോധിച്ചതെന്നും ഐസിഎംആര്‍ അറിയിച്ചു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാമതാണ് ഇന്ത്യ. അമേരിക്കയാണ് പ്രതിദിന രോഗബാധിതരിലും ആകെ രോഗികളുടെ എണ്ണത്തിലും ലോകത്ത് ഒന്നാമതുളളത്.
Single-day spike of 57,117 positive cases & 764 deaths in India in the last 24 hours.
Total #COVID19 positive cases stand at 16,95,988 including 5,65,103 active cases, 10,94,374 cured/discharged & 36,511 deaths: Health Ministry pic.twitter.com/GREXC59OCy
— ANI (@ANI) August 1, 2020
ലോകത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാമതാണ് നിലവില്‍.മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നത്. ആന്ധ്രാപ്രദേശില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ പുതിയ രോഗികളുടെ എണ്ണം 10,000 കടന്നതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 1.40 ലക്ഷമായി. ഇന്നലെ മാത്രം 10,376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 10,167 പേര്‍ക്കും ബുധനാഴ്ച 10,093 പേര്‍ക്കും ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെളളിയാഴ്ചയും രോഗികളുടെ എണ്ണം 10,000 കടന്നതോടെ 30,636 പുതിയ രോഗികളാണ് മൂന്ന് ദിവസത്തിനിടെ ആന്ധ്രയില്‍ ഉണ്ടായത്. ഇതുവരെ 1,349 പേരാണ് ആന്ധ്രയില്‍ മരിച്ചത്. മഹാരാഷ്ട്രയ്ക്കുശേഷം പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 10,000 കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
മഹാരാഷ്ട്രയില്‍ ഇന്നലെ 10,320 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 4.22 ലക്ഷമായി. ഇതുവരെ 14,994 പേരാണ് മരിച്ചത്. 2.56 ലക്ഷം പേര്‍ രോഗമുക്തി നേടി. 60.68 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. മുംബൈയില്‍ ഇന്നലെ 1,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 53 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1.14 ലക്ഷമായി. ധാരാവിയില്‍ അഞ്ചുപേര്‍ക്ക് മാത്രമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 77 ആക്ടീവ് കേസുകള്‍ മാത്രമാണ് നിലവില്‍ ധാരാവിയിലുള്ളത്.
തമിഴ്‌നാട്ടില്‍ ഇന്നലെ 5,881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 97 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2.45 ലക്ഷമായി. 3,935 പേര്‍ ഇതുവരെ മരിച്ചു. 1.83 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. കര്‍ണാടകത്തില്‍ ഇന്നലെ 5,483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 84 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 1.24 ലക്ഷമായി. ആകെ മരണം 2,314. ഇതുവരെ 49,788 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 72,005 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.











