കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യഴാഴ്ച മുതല്‍ കോവിഡ് പരിശോധനാ സൗകര്യം ആരംഭിക്കും. ആര്‍ടി-പിസിആര്‍ പരിശോധനയുടെ ഫലം എട്ടുമണിക്കൂറിനുള്ളിലും ആന്റിജന്‍ പരിശോധനാഫലം പതിനഞ്ചു മിനിട്ടിനുള്ളിലും ലഭിക്കും. ആര്‍ടി-പിസിആറിന് 2100 രൂപയും ആന്റിജന്‍ ടെസ്റ്റിന് 625 രൂപയുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക്.
കിന്‍ഡര്‍ ആശുപത്രിയുമായി സഹകരിച്ചാണ് പരിശോധന സംവിധാനം നടപ്പിലാക്കുന്നത്. ഠ1, ഠ3 ടെര്‍മിനലുകളുടെ അറൈവല്‍ ഭാഗത്ത് സജ്ജമാക്കിയിട്ടുള്ള കൗണ്ടറുകള്‍ 24 മണിക്കൂറും പരിശോധന സൗകര്യമുണ്ടാകും. യാത്രികര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാമെന്ന് അധികൃതര്‍ അറിയിച്ചു


















