തിരുവനന്തപുരം: തലസ്ഥാനത്ത് കൊച്ചുതുറ ശാന്തീഭവന്‍ വൃദ്ധസദനത്തിലെ 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 27 അന്തേവാസികള്‍ക്കും ആറ് കന്യാസ്ത്രീകള്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് രോഗബാധ ഉണ്ടായത്. എന്നാല്‍ രോഗഉറവിടം വ്യക്തമല്ല. കോവിഡ് ബാധിച്ചവരില്‍ വളരെ പ്രായംചെന്നവരും ഉള്ളത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
പുല്ലുവിള ക്ലസ്റ്റര്‍ പരിധിയില്‍ പെടുന്ന പ്രദേശമാണ് കൊച്ചുതുറ. ക്ലസ്റ്റര്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരകരിച്ചത്. ക്ലസ്റ്റര്‍ മേഖലയില്‍ പ്രായം കൂടിയവര്‍ക്കാണ് കൂടുതല്‍ പരിശോധന നടത്തുന്നത്.
അതേസമയം തിരുവനന്തപുരത്ത് ഇന്ന് അഞ്ച് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കിളിമാനൂര്‍ സ്‌റ്റേഷനിലെ മൂന്ന് പോലീസുകര്‍ക്കും ഡെപ്യൂട്ടി സ്പീക്കറുടെ ഗണ്‍മാനും പോലീസ് ആസ്ഥാനത്തെ എസ്‌ഐക്കുമാണ് കോവിഡ് പോസിറ്റീവ് ആയത്.