കോഴിക്കോട്: കോഴിക്കോട് തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പെടെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റീജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കോവിഡ് ബാധിച്ച രണ്ടുപേരുടെ സമ്പര്‍ക്ക പട്ടികയിലെ 400 പേര്‍ക്ക് നടത്തിയ ശ്രവ പരിശോധനയിലാണ് 53 പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയത്.
ഇതോടെ തൂണേരി പഞ്ചായത്ത് ഓഫീസ് അടച്ചിടാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നല്‍കി. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. ഇതിന്‍റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ പേരുടേയും ശ്രവ പരിശോധന നടത്തും.
അതേസമയം കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ ആന്‍റീജന്‍ ടെസ്റ്റില്‍ ആറു പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.