കോഴിക്കോട്: ബ്രിട്ടനില്‍ നിന്നെത്തിയ എട്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്രവം കൂടുതല്‍ പരിശോധനയ്ക്ക് പൂനെയിലേക്ക് അയച്ചു. യു.കെയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂനെയിലേക്ക് അയച്ചത്.
യു.കെയില്‍ നിന്നെത്തുന്ന എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ ലഭിച്ച പരിശോധനാ ഫലം അനുസരിച്ച് എട്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്നും കൂടുതല്‍ പരിശോധന നടന്നുവരികയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.












