ഇടുക്കി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്ഐ റ്റി.വി.അജിതന്‍(55) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ വൈറസ് ബാധയേറ്റ് മരിക്കുന്നത്.
ചെറുതോണി ടൗണില്‍ ടെയ്‌ലറിംഗ് ഷോപ്പ് നടത്തുന്ന അജിതന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിലൂടെയാണ് അജിതന് രോഗബാധയേറ്റത്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ അജിതനെ യാത്രകള്‍ ഒഴിവാക്കാനായി സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു. ഇടുക്കിയില്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. രോഗബാധയേറ്റതോടെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരോഗ്യനില വഷളായതോടെ ബുധനാഴ്ച കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും കഴിഞ്ഞ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.












