തിരുവനന്തപുരം: കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുസംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കി. പ്രോക്‌സി -പോസ്റ്റല്‍ വോട്ടുകള്‍ ആകാം. നിരീക്ഷണത്തിലുള്ളവര്‍ക്കും അവസരമൊരുക്കണം. പഞ്ചായത്തിരാജ് നിയമഭേദഗതി വേണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ തടസ്സമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആരോഗ്യ വകുപ്പിന് അനുകൂല നിലപാടാണുള്ളത്. തെരഞ്ഞെടുപ്പ് നീട്ടണമെന്ന് എന്‍എസ്എസ് കത്തുനല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടില്ലെന്നും കമ്മീഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞിരുന്നു.












