Web Desk
മലപ്പുറം: എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച 2 ഡോക്ടര്‍മാരുടെയും 3 നഴ്‌സുമാരുടെയും സമ്പര്‍ക്ക പട്ടികയില്‍ 20,000ത്തോളം പേര്‍. രണ്ട് ആശുപത്രികളില്‍ നിന്നാണ് ഇത്രയും സമ്പര്‍ക്കം. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയും ഇതില്‍ ഉള്‍പ്പെടും.
സമൂഹവ്യാപനം അറിയാന്‍ റാന്‍ഡം പരിശോധന നടത്തും. പൊന്നാനി താലൂക്കില്‍ 1,500 പേരുടെ പരിശോധന നടത്തും.