രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്. നിലവില്‍ ആകെ രോഗികളുടെ എണ്ണം 90,95,806 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,209 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച 501 പേര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. രാജ്യത്ത് ആകെ കോവിഡ് മരണം 1,33,227 ആയി.
അതേസമയം, രാജ്യത്ത് ആകെ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 85 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 43493 പേര്‍ രോഗമുക്തി നേടി. ഇനി 4,40,962 പേരാണ് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്.