ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 74,442 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി.
Also read: നടന്‍ അനുപം ശ്യാം അന്തരിച്ചു ; വിടപറഞ്ഞത് ഓസ്‌കര്‍ നേടിയ സ്ലംഡോഗ് മില്ല്യണയറിലെ അഭിനേതാവ്
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 903 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ സംഖ്യ 1,02,685 ആയി.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 9,34,427 പേര് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.