പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ക്ഷേത്ര ദർശനം നിർത്തിവെച്ചു. ഇന്ന് മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജകള്‍ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പൂജകളുടെ ചുമതല തന്ത്രിക്കാണ്.
ലോക്ക് ഡൗണ്‍ സമയത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കൊടുവില്‍ ആഗസ്ത് 27നാണ് ദര്‍ശനത്തിനായി ക്ഷേത്രം തുറന്ന് നല്‍കിയത്. 665 പേര്‍ക്കായിരുന്നു ദിനം പ്രതി പ്രവേശനാനുമതി. 35 പേര്‍ക്ക് മാത്രമേ ഒരേ സമയം അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ക്ഷേത്രത്തിലെ ജീവനക്കാരില്‍ കൂടുതല്‍ പേര്‍ കോവിഡ് പോസിറ്റീവായതോടെയാണ് 15ാം തീയതി വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.