തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് പേര്‍ മരിച്ചു. എറണാകുളം, കോഴിക്കോട്, പത്തനംതിട്ട എന്നീ ജില്ലകളില്‍ നിന്നാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വടകര എസ്പി ഓഫീസിലെ ജീവനക്കാരനായ ബാലുശ്ശേരി വട്ടോളി സ്വദേശി ഷൈന്‍ ബാബു (47), മാവൂര്‍ സ്വദേശി സുലു (49) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സുലു അര്‍ബുദ രോഗി കൂടിയാണ്.
ആലുവ തായ്ക്കാട്ടുകര സദാനന്ദന്‍, മൂത്തകുന്നം കോട്ടുവള്ളികാട് വൃന്ദ ജീവന്‍ എന്നിവരാണ് എറണാകുളം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. തിരുവല്ല ഏനത്ത് സ്വദേശി രാഘവന്‍ നായര്‍ (83) പത്തനംതിട്ടയിലും കോവിഡ് ബാധിതരായി മരിച്ചു.