സംസ്ഥാനത്ത് കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് ഇടുക്കി അയ്യപ്പന്‍ കോവില്‍ സ്വദേശി നാരായണനാണ് (79) മരിച്ചത്. അനധികൃതമായി തമിഴ്‌നാട്ടില്‍ നിന്ന് അയ്യപ്പന്‍ കോവിലിലെത്തിയ നാരായണനെയും മകനെയും വിവരമറിഞ്ഞ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. തുടര്‍ന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ആദ്യ സ്രവം പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
തുടര്‍ന്ന് ആരോഗ്യനില മോശമായിരുന്ന നാരായണനെ നേരെ കോട്ടയത്തേക്ക് കൊണ്ടുപോകുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇയാള്‍ക്ക് കോവിഡ് ഉണ്ടോ എന്ന് ഉറപ്പിക്കാനാവൂ എന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന വിവരം.
അതേസമയം ഇന്നലെ കോവിഡ് ബാധിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. രോഗബാധിതനായി എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഫോര്‍ട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51), ഇടുക്കി തൊടുപുഴ അച്ചന്‍കവല ചെമ്മനംകുന്നേല്‍ ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്.