സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കൊല്ലത്ത് ചികിത്സയിലായിരുന്ന 73 കാരിയാണ് മരിച്ചത്. കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി ആണ് മരിച്ചത്. ഇവരെ 20-ാം തിയതിയാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.
അതേസമയം കോവിഡ് സമ്പര്‍ക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്റെിജന്‍ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ വരെ 89 പേര്‍ക്ക് ഈ മേഖലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു.











