രാജ്യത്ത് രോഗമുക്തരുടെ എണ്ണം 32.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 69,564 പേര്‍ രോഗമുക്തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 77.31% ആയി. ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ് നയത്തിന്റെ ഭാഗമായി സ്വീകരിച്ച കേന്ദ്രീകൃതവും ഊര്‍ജിതവുമായ പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് സഹായിച്ചത്. ചികിത്സാ സംവിധാനങ്ങളുടെ സഹായത്തോടെ രാജ്യത്ത് മരണനിരക്ക് 1.70 ശതമാനമായി കുറയ്ക്കാനും കഴിഞ്ഞു.
രാജ്യത്തെ ആകെ രോഗബാധിതരില്‍ 60 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര 21.6 ശതമാനം, ആന്ധ്രാപ്രദേശ് 11.8 ശതമാനം, തമിഴ്‌നാട് 11 ശതമാനം, കര്‍ണാടക 9.5 ശതമാനം, ഉത്തര്‍പ്രദേശ് 6.3 ശതമാനം എന്നിങ്ങനെയാണ് രോഗബാധിതരുടെ നിരക്ക്. രാജ്യത്ത് ചികിത്സയിലുള്ളവരില്‍ 26.76% മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശ് (11.30%), കര്‍ണാടക (11.25%), ഉത്തര്‍പ്രദേശ് (6.98%), തമിഴ്‌നാട് (5.83%) എന്നീ സംസ്ഥാനങ്ങളിലുമായാണ് ചികിത്സയിലുള്ളവരുടെ 62 ശതമാനവുമുള്ളത്.
രാജ്യത്ത് ആകെ രോഗമുക്തരുടെ എണ്ണം ഇന്ന് 32.5 ലക്ഷത്തില്‍ (32,50,429) കൂടുതലാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം രോഗമുക്തരുണ്ടായത് ആന്ധ്രാപ്രദേശിലാണ്; 11,915 പേര്‍. കര്‍ണാടകയിലും മഹാരാഷ്ട്രയിലും യഥാക്രമം 9575 ഉം 7826 ഉം പേര്‍ രോഗമുക്തരായി. തമിഴ്‌നാട്ടിലും ഉത്തര്‍പ്രദേശിലും യഥാക്രമം 5820, 4779 എന്നിങ്ങനെയാണ് രോഗമുക്തര്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളിലെ രാജ്യത്തെ രോഗമുക്തരില്‍ 57 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിലില്‍ നിന്നാണ്.











