കുവൈത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 671 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 60434 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല്‍ സനദ് അറിയിച്ചു. 580 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തി നേടി. 395 സ്വദേശികള്‍ക്കും 276 വിദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഒമാനില്‍ 1487 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 4701 പരിശോധനകളാണ് നടത്തിയത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 69887 ആയി. പുതിയ രോഗികളില്‍ 1159 പേര്‍ സ്വദേശികളും 328 പേര്‍ പ്രവാസികളുമാണ്. 1458 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തര്‍ 46608 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 337 ആയി.
67 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 582 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 169 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 22942 പേര്‍ നിലവില്‍ അസുഖബാധിതരാണ്. പുതിയ രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വടക്കന്‍ ബാത്തിനയാണ് മുന്നില്‍. ഇവിടെ 525 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.