കൊല്‍ക്കത്ത: നിയമസഭയിലെ ജീവനക്കാരിലൊരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാള്‍ നിയമസഭ പത്ത് ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനമായി. പത്ത് ദിവസത്തെ അടച്ചിടലിനു ശേഷം ഈ മാസം 27 ന് വീണ്ടും തുറക്കും. അതേസമയം അസ്സംബ്ലിയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു.
നിയമസഭയിലെ ടൈപ്പിസ്റ്റുകള്‍ക്കൊരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടാതെ നിയമസഭയിലെ ജീവനക്കാര്‍ക്ക് യാത്രാ ചെയ്യുന്നതിനായി ക്രമീകരിച്ച ബസ്സില്‍ യാത്ര ചെയ്ത 22 ഓളം ജിവനക്കാരോടും ക്വാറന്‍റെെനില്‍ പ്രവേശിക്കാന്‍ സ്പീക്കര്‍ ബിമാന്‍ ബന്ദിയോപാധ്യായ ആവശ്യപ്പെട്ടു.



















