Web Desk
ദുബായ്: യുഎഇയില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലനിന്ന യാത്രാവിലക്ക് നീക്കി. രാജ്യത്തെ പൊതു സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ ബുധനാഴ്ച്ച പൂര്‍ത്തിയായതോടെയാണ് യാത്രാവിലക്ക് നീക്കിയത്.
വിലക്ക് നീക്കിയതോടെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ ഷോപ്പിങ് മാളുകളിലും റസ്റ്റോറന്‍റുകളിലും പ്രവേശിക്കാം. അതേസമയം മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ട് യാത്രചെയ്യണമെന്ന് ദേശിയ ദുരന്ത നിവാരണ അതോറിറ്റി വക്താവ് സെയ്ഫ് അൽ ദാഹരി പറഞ്ഞു.
കാറുകളില്‍ പരമാവധി മൂന്ന് പേര്‍ മാത്രം എന്ന നിബന്ധന തുടരും. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. കാറില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെങ്കില്‍ എല്ലാവരും മാസ്‍ക് ധരിക്കണം. ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. പൊതുഗതാഗത സംവിധാനങ്ങള്‍, മെട്രോ, പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവ അണുവിമുക്തമാക്കുന്നത് തുടരുമെന്നും സെയ്ഫ് അൽ ദാഹരി വ്യക്തമാക്കി.