Web Desk
ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ലോകത്തെ പത്ത് രാജ്യങ്ങളില്‍ യുഎസ്‌എ, ബ്രസീല്‍, പെറു, ചിലി, മെക്‌സിക്കോ രാജ്യങ്ങള്‍ ഈ രണ്ട് ഭൂഖണ്ഡങ്ങളിലാണ്, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ വ്യക്തമാക്കി.











