ലോകാത്ഭുതമായ ബുർജ് ഖലീഫ വർണ്ണ വിസ്മയം തീർത്ത് സഞ്ചാരികളെ അഭിവാദ്യം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്‌ക്രീനിൽ ‘വെൽകം ബാക്ക്’ ഷോയിലൂടെ ദുബായ് നഗരം വിനോദ സഞ്ചാരികൾക്ക് ആശംസകൾ നേർന്നു. ‘വെൽക്കം ടു ദുബായ്’
https://twitter.com/BurjKhalifa/status/1280572115591278592?s=20
ദുബായ് സർക്കാർ മീഡിയ ഓഫീസ് ബുധനാഴ്ച ട്വീറ്റ് ചെയ്ത വീഡിയോയിൽ, സാമൂഹികമായി അകലം പാലിക്കുന്ന വിനോദസഞ്ചാരികൾ സെൽഫികളും ഷോയുടെ ഫോട്ടോകളും എടുക്കുന്നത് കാണാം. മാസ്ക് ധരിച്ച വിനോദസഞ്ചാരികൾ നൃത്തം ചെയ്യുകയും ആഹ്ലാദം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ജൂലൈ 7 നാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം വിനോദ സഞ്ചാരികള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്.