ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്‍നിരയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു, എന്നാല്‍ 72,000 പേര്‍ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും അതിനാല്‍ ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ല – അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അതേസമയം കോവിഡ് മൂലമുളള മരണനിരക്ക് ഗണ്യമായി കുറഞ്ഞവെന്നും രാജ്യത്തെ ആദ്യത്തെ പ്ലാസ്മാ ബാങ്ക് ഡല്‍ഹിയില്‍ ആരംഭിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.