അന്തരിച്ച ഇതിഹാസ ഫുട്ബോള്‍ ഡീഗോ മറഡോണയ്ക്കായി ലോകമറിയുന്ന സ്മാരകം ഒരുക്കുമെന്ന് ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂര്‍
‘അദ്ദേഹത്തിന്റെ ഓര്‍മക്കായി ലോകം അറിയപ്പെടുന്ന രീതിയില്‍, ലോകം അവിടെ വരുന്ന രീതിയില്‍ മ്യൂസിയമോ മറ്റോ നിര്‍മിക്കാനാണ് ആഗ്രഹം.’ ബോബി പറഞ്ഞു.
ബോബി ചെമ്മണ്ണൂരിന്റെ ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സിന്റെ ഉദ്ഘാടനത്തിനായാണ് മറഡോണ 2012ല്‍ ആദ്യമായി കേരളത്തിലെത്തിയത്. അന്ന് തടിച്ചുകൂടിയ മലയാളി ആരാധകര്‍ക്കാപ്പമായിരുന്നു മറഡോണയുടെ 52ാം ജന്മദിനാഘോഷം.
മറഡോണയുടെ ദുഖത്തില്‍ അതീവ ദുഖിതനാണെന്ന് പറഞ്ഞ ബോബി ചെമ്മണ്ണൂര്‍ മറഡോണ തനിക്ക് കളിക്കാരന്‍ മാത്രമല്ല, ഉറ്റസുഹൃത്ത് കൂടിയാണെന്ന് പറഞ്ഞു.