ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കോവാക്‌സിനാണ് മന്ത്രി സ്വീകരിച്ചത്. ഡല്‍ഹി ഹാര്‍ട്ട് ആന്റ് ലങ്‌സ് ആശുപത്രിയില്‍ നിന്നാണ് മന്ത്രിയും ഭാര്യയും കുത്തിവയ്പ് എടുത്തത്.
ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ശ്രീനഗറിലെ ഷേറെ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നാണ് ഫാറൂഖ് അബ്ദുല്ല വാക്‌സിന്‍ സ്വീകരിച്ചത്.
ടിആര്‍എസ് എം പി കേശവ റാവുവും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയും ഇന്ന് ഹൈദരാബാദില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയവരും കഴിഞ്ഞദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.