ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന കൊറോണ വൈറസ് തലച്ചോറിലും തകരാറുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ് ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതേപ്പറ്റി സൂചിപ്പിച്ചിരിക്കുന്നത്. നാഡീസംബന്ധമായ പ്രേശ്നങ്ങൾക്ക് കോവിഡ് 19 കരണമായേക്കുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. വൈറസ് മസ്തിഷ്കത്തെയും ബാധിക്കും എന്ന തെളിവുകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണെന്നാണ് ന്യൂറോ ഗവേഷകരും മസ്തിഷ്ക വിദഗ്ധരും പറയുന്നത്.
പഠനം നടത്തിയ ഒമ്പത് രോഗികളിൽ അക്യൂട്ട് ഡിസെമിനേറ്റട്ട് എന്ന അവസ്ഥയുണ്ടായതായി കണ്ടെത്തിയെന്നാണ് പറയുന്നത്. ബ്രെയിൻ ജേർണലിൽ പ്രസിദീകരിച്ച ലണ്ടൻ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് രോഗികളിൽ നടത്തിയ പഠനങ്ങളിൽ ചിലർക്ക് താത്കാലിക മസ്തിഷ്ക തകരാറുകൾ, ഹൃദയാഘാതം കൂടാതെ മറ്റു ഗുരുതര മസ്തിഷ്ക പ്രശ്നങ്ങൾ അനുഭവപ്പെട്ടെതായി കണ്ടെത്തിയെന്നും ശാസ്ത്രജ്ഞർ പറയുന്നു.
അതേസമയം, കോവിഡ് രോഗികളിൽ ബുദ്ധിഭ്രമം, ഉന്മാദം, ദഹന പ്രശ്നങ്ങൾ തുടങ്ങിയ അവസ്ഥകൾ ഉണ്ടായേക്കുമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി.











