കോവിഡ് വ്യാപന തോത് കുറഞ്ഞശേഷം മരണം റിപ്പോര്‍ട്ട് ചെയ്യാതെ പതിനേഴ് ദിവസങ്ങള്‍
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 347 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 882 പേര്‍ കോവിഡ് മുക്തരായി. കഴിഞ്ഞ 17 ദിവസത്തിനിടെ രാജ്യത്ത് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ രാജ്യത്ത് 2,302 പേര്‍ രോഗം ബാധിച്ച് മരിച്ചു. ആകേ രോഗികള്‍ 8,89,452 , രോഗമുക്തി നേടിയവര്‍ 8,62,730
അതിനിടെ, 2,75579 പേര്‍ക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇവരില്‍ നിന്നാണ് 347 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും പൊതുഇടങ്ങളില്‍ മുഖാവരണം ധരിക്കുന്നതും ഇതര മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമാണ് അഭികാമ്യമെന്ന് ആറോഗ്യ വകുപ്പ് അറിയിച്ചു.










