ഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബ്രിട്ടീഷ് വകഭേദം 187 പേര്‍ക്കും ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലുപേര്‍ക്കും സ്ഥിരീകരിച്ചു. ബ്രസീല്‍ വകഭേദം സ്ഥിരീകരിച്ചത് ഒരാള്‍ക്കാണ്. രാജ്യത്ത് ഭൂരിഭാഗം പേരും ഇനിയും രോഗബാധിതരാകാമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
ബ്രിട്ടീഷ് വകഭേദത്തിന് നിലവിലെ വാക്സിന്‍ കൊണ്ടു തന്നെ പ്രതിരോധിക്കാനാവുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. നിലവില്‍ രാജ്യത്തെ കോവിഡ് രോഗികളില്‍ 72 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.
കേരളത്തില്‍ 61,550 പേരും മഹാരാഷ്ട്രയില്‍ 37,383 പേരുമാണ് നിലവില്‍ ചികിത്സയിലുള്ളത്. രാജ്യത്ത് ചികില്‍സയിലുള്ളവരുടെ എണ്ണം 1.40 ലക്ഷത്തില്‍ താവെയാണ്. പോസിറ്റിവിറ്റി നിരക്ക് 5.72 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി പറഞ്ഞു. കേരളം, രാജസ്ഥാന്‍, സിക്കിം, ജാര്‍ഖണ്ഡ്, മിസോറാം, യുപി, ഒഡീഷ, ഹിമാചല്‍ പ്രദേശ്, ത്രിപുര, ബിഹാര്‍, ഛത്തീസ് ഗഡ്, മധ്യപ്രദേശ്, ഉത്തരാഘണ്ഡ്, ലക്ഷദ്വീപ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിനേഷന്റെ 70 ശതമാനവും പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.












