ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബൂട്ടാസിംഗ് (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു എയിംസില്‍ പ്രവേശിപ്പിച്ച അദ്ദേഹം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ കോമാ സ്റ്റേജിലായിരുന്നു.
1934 മാര്‍ച്ച് 21ന് ജനിച്ച ബൂട്ടാ സിംഗ് രാജീവ് ഗാന്ധി മന്ത്രിസഭയിലേ ആഭ്യന്തര വകുപ്പാണ് കൈകാര്യം ചെയ്തത്. കൃഷി, ഗ്രാമ വികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടേയും രാജീവ് ഗാന്ധിയുടേയും വിശ്വസ്തനായിട്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ ബൂട്ടാ സിംഗ് അറിയപ്പെട്ടിരുന്നത്.
ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ രാഷ്ട്രീയ നേതാവായിരുന്നു ഇദ്ദേഹം. 1982ല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും ഗ്യാനി സെയില്‍ സിംഗിനോട് പരാജയപ്പെട്ടു.