ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. ഇന്ന് വെളുപ്പിന് 3.30 ന് ന്യൂഡല്‍ഹിയിലായിരുന്നു അന്ത്യം. കോവിഡാന്തര ചികിത്സയില്‍ കഴിയുന്നതിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. മകന്‍ ഫൈസല്‍ പട്ടേലാണ് മരണവിവരം പുറത്തുവിട്ടത്.
@ahmedpatel pic.twitter.com/7bboZbQ2A6
— Faisal Ahmed Patel (@mfaisalpatel) November 24, 2020
ഒന്നും രണ്ടും യുപിഎ സര്‍ക്കാരുകള്‍ ചുറ്റിത്തിരിഞ്ഞ മുഖ്യ അച്ചുതണ്ടുകളില്‍ പ്രധാനി. ഇന്ത്യ പോലെ തികച്ചും വ്യത്യസ്തമായ ചെറുതും വലുതുമായ ഒരു പിടി പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് 2004 മുതല്‍ പത്ത് വര്‍ഷം തുടര്‍ച്ചയായി യുപിഎ ഭരണം സാധ്യമാക്കിയതിലെ മുഖ്യ തന്ത്രജ്ഞന്‍. ഇന്ത്യന്‍ മതേതര ചേരിയുടെ വിശ്വസ്ത പോരാളിയും തന്ത്രജ്ഞനുമായിരുന്നു.
ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ല്‍ പാര്‍ട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു. ഒരുപാട് കാലം കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കുകള്‍ തീര്‍ത്തു ഇരുവിഭാവങ്ങളെയും ഒരുമിച്ചു കൊണ്ട് പോകുന്നതില്‍ ഏറെ പണിയെടുത്ത നയതന്ത്രഞ്ജന്‍.