തിരുവനന്തപുരം: നാടാര്‍ സംവരണം, ക്രിസ്ത്യന്‍ പിന്നോക്കാവസ്ഥ നിര്‍ണായകമ്മീഷന്‍, മുന്നോക്കാവിഭാഗങ്ങളുടെ പിന്നോക്കാകാര്‍ക്കുള്ള സംവരണം എന്നീ കാര്യങ്ങളില്‍ ധീരമായ നടപടിയെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സര്‍ക്കാരിനെയും മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജര്‍ അതിരുപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അഭിനന്ദിച്ചു.
നാടാര്‍ സംവരണ വിഷയത്തില്‍ അര നൂറ്റാണ്ടു കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. മുഖ്യമന്ത്രിയുടെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടു മാത്രമാണ് ഈ വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത്. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ജനറല്‍ റവ. ഡോ. വര്‍ക്കി ആറ്റുപുറത്ത്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് പുന്നൂസ്, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ പ്രസംഗിച്ചു.