കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികം സിപിഐ എം നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സംസ്ഥാനത്തുടനീളം ശനിയാഴ്‌ച അര ലക്ഷത്തിലേറെ കേന്ദ്രങ്ങളിൽ പ്രവർത്തകർ പതാക ഉയർത്തി. ബ്രാഞ്ച്, വാർഡ് കേന്ദ്രങ്ങൾ, പാർട്ടി ഓഫീസുകൾ, പ്രധാന സ്ഥലങ്ങങ്ങൾ, കേന്ദ്രങ്ങൾ, രക്തസാക്ഷി സ്മാരകങ്ങൾ, സ്മ്യതി മണ്ഡപങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം പതാക ഉയർത്തി. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചായിരുന്നു പരിപാടികൾ.
ഓൺലൈൻ പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, പഠന ക്ലാസുകൾ , ലഘുലേഖ വിതരണം എന്നിവയും ലോക്കൽ അടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് എ കെ ജി സെന്ററിന് മുന്നിൽ CPM സംസ്ഥാന സെക്രട്ടറിയറ്റംഗം MV ഗോവിന്ദൻ പതാക ഉയർത്തി.
സംസ്ഥാനതല ഉദ്‌ഘാടനം വൈകിട്ട് ആറിന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. പാർടിയുടെ ഫെയ്‌സ്‌ബുക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം. അടുത്തദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ വിവിധ പരിപാടികൾ സംഘടിപ്പിക്കും.
വാർഷികാഘോഷത്തിന്റെ ഭാഗമായി ദേശീയ തലത്തിലും വിവിധ സംസ്ഥാനങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ് നാട്, ആന്ധ്ര, തെലുങ്കാന, കർണാടക, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാൻ, പഞ്ചാബ്, ഡൽഹി, UP, ബംഗാൾ, തൃപുര, ഹിമാചൽ പ്രദേശ് തുടങ്ങിയ ഇടങ്ങളിൽ ഒരാഴ്ചയായി ആഘോഷ പരിപാടികൾ നടന്നു വരുന്നു.