റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് കയര്‍ ഉപയോഗിക്കുന്നു. ഇതിനായി ലോക്ക്ഡൗണില്‍ പൂട്ടിയിട്ട കയര്‍ ഫാക്ടറികളൊക്കെ തുറക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. റോഡിന് ഉറപ്പും ഈടും വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും വശങ്ങള്‍ ഉറപ്പിക്കുന്നതിനും കയര്‍ ഭൂവസ്ത്രം പ്രയോജനകരമാണ്. കയര്‍ ഭൂവസ്ത്രം വിരിച്ച് അതിനു മുകളില്‍ പച്ച മണ്ണിട്ട് അടുത്ത പാളിയായി മെറ്റിലടക്കമുള്ള റോഡു നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാല്‍ റോഡിന് ദൃഢതകൂടും. കൂടാതെ വിളളലുകളോ പൊളിഞ്ഞിളകലോ ഇല്ലാതെ ദീര്‍ഘകാലം നില്‍നില്‍ക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആലപ്പുഴ – ചങ്ങനാശ്ശേരി പാതയില്‍ വിപുലമായി ഭൂവസ്ത്രം ഉപയോഗിക്കുന്നുണ്ട്. സുവര്‍ണ്ണ നാര് എന്നറിയപ്പെടുന്ന കയറിന്റെ കാലമാണിതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പരമ്പരാഗത ഉപയോഗങ്ങള്‍ക്കൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലാണ് കയര്‍ വ്യവസായത്തിന്റെ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.
ജി സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
കേരളത്തിന്റെ വ്യാവസായിക ചരിത്രവും വലിയ വിഭാഗം തൊഴിലാളികളുടെ നിലനില്‍പ്പും സുവര്‍ണ്ണ നാര് എന്നറിയപ്പെടുന്ന കയറിനോട് ഇഴ ചേര്‍ന്നിരിക്കുന്നു. പരമ്പരാഗത ഉപയോഗങ്ങള്‍ക്കൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളിലാണ് കയര്‍ വ്യവസായത്തിന്റെ ഭാവി.
പൊതുമരാമത്ത് വകുപ്പിലെ റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് കയര്‍ ഭൂവസ്ത്രം ഉപയോഗപ്പെടുത്തി വരുന്നു. തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായി , മണ്ണിനെ വിഷലിപ്തമാക്കാതെ റോഡിന് ഉറപ്പും ഈടും വര്‍ദ്ധിപ്പിക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും വശങ്ങള്‍ ഉറപ്പിക്കുന്നതിനും കയര്‍ ഭൂവസ്ത്രം മികച്ച രീതിയില്‍ ഉപയോഗിച്ചു വരുന്നു.കയര്‍ ഭൂവസ്ത്രം വിരിച്ച് അതിനു മുകളില്‍ പച്ച മണ്ണിട്ട് അടുത്ത പാളിയായി മെറ്റിലടക്കമുള്ള റോഡു നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചാല്‍ റോഡിന് ദൃഢതയേറുകയും താണുപോവാതെ വിളളലുകളോ പൊളിഞ്ഞിളകലോ ഇല്ലാതെ ദീര്‍ഘകാലം നില്‍നില്‍ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. രണ്ടു പാളികളായും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചു പോരുന്നു. നിര്‍ദ്ദിഷ്ട ആലപ്പുഴ – ചങ്ങനാശ്ശേരി പാതയിലും വിപുലമായി കയര്‍ ഭൂവസ്ത്രം ഉപയോഗിക്കപ്പെടുന്നുണ്ട്.
പൂര്‍ണ്ണതോതില്‍ നടപ്പാവുമ്പോള്‍ നമ്മുടെ നാട്ടിലെ അടച്ചു പൂട്ടിയ കയര്‍ ഫാക്ടറികളൊക്കെ തുറക്കേണ്ടി വരും. സുവര്‍ണ്ണ നാരിന്റെ സുവര്‍ണ്ണ കാലമാവുമത്.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍, കയര്‍ഫെഡ്, ഫോം മാറ്റിംഗ്‌സ്, എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമാണ് ഗുണമേന്മയള്ള കയര്‍ ഭൂവസ്ത്രം വാങ്ങുന്നത്.
കയര്‍ വകുപ്പിന്റെ കീഴിലുള്ള സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ കയര്‍ റിസര്‍ച്ച് & മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയുട്ട് സര്‍ട്ടിഫിക്കേഷന്‍ ഉള്ള ഗുണമേന്മയുള്ള കയര്‍ ഭൂവസ്ത്രങ്ങളാണ് വകുപ്പ് ഉപയോഗിച്ചു പോരുന്നത്.
കയര്‍ ഭൂവസ്ത്രം വിതരണം ചെയ്യാനുള്ള ലീഡിംഗ് ഏജന്‍സിയായി കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷനെ തിരഞ്ഞെടുത്തിട്ടുണ്ട്.
കേരളത്തിലെ റോഡുകളുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനു പുറമെ കയര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുന്നതിനും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്നതാണ് ഇതിലെ നന്മ വശങ്ങള്‍ .വി.എസ് സര്‍ക്കാരിന്റെ കാലത്ത് കയര്‍ മന്ത്രിയായിരുന്നതിന്റെ ആത്മബന്ധവും ഇഴയടുപ്പവും ഈ മേഖലയുമായി സൂക്ഷിക്കുന്നതിന്റെ സ്വകാര്യ സന്തോഷവും രേഖപ്പെടുത്തട്ടെ.
https://www.facebook.com/Comrade.G.Sudhakaran/posts/3357915440911236