English हिंदी

Blog

c-m-raveendran

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ഇ.ഡിക്ക് കത്തയച്ചു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് രവീന്ദ്രന്‍ അഭിഭാഷകന്‍ മുഖേന നല്‍കിയ കത്തില്‍ പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്നാണ് ആവശ്യം.

Also read:  സാമ്പത്തിക കുറ്റകൃത്യം, അധികാര ദുര്‍വിനിയോഗം; ഖത്തര്‍ ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്

കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന്‍ കത്തില്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മൂന്നാമത്തെ തവണയാണ് ചോദ്യം ചെയ്യലില്‍ നിന്ന് രവീന്ദ്രന്‍ ഒഴിഞ്ഞുമാറുന്നത്.

കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ഭേദമായതിന് ശേഷവും ആശുപത്രിയില്‍ തുടര്‍ന്ന സി.എം രവീന്ദ്രനോട് ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം നിദേശിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിവിട്ട് വീട്ടില്‍ ചികിത്സ തുടര്‍ന്നെങ്കിലും ആരോഗ്യ സ്ഥിതി മോശമെന്ന വിലയിരുത്തലിലാണ് ഇന്നലെ വീണ്ടും അഡ്മിറ്റ് ചെയ്തത്.

Also read:  മൊഴി പകര്‍പ്പ് നല്‍കില്ല; സ്വപ്‌നയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

ചോദ്യം ചെയ്യലിനായി സിഎം രവീന്ദ്രന് ഇത് മൂന്നാം തവണയാണ് ഇ.ഡി നോട്ടീസ് നല്‍കുന്നത്. ആദ്യം നോട്ടീസ് നല്‍കിയ സമയത്താണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. രണ്ടാമത് നല്‍കിയപ്പോള്‍ കോവിഡാനന്തര ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടശേഷം ചോദ്യംചെയ്യലിന് ഹാജരാകാമെന്ന് രവീന്ദ്രന്‍ ഇ.ഡി ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്നാമതും നോട്ടീസ് നല്‍കിയത്.