തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം ഇന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ നടക്കും. വൈകുന്നേരം 6.30 നായിരിക്കും എഫ്ബി ലൈവ് വാര്‍ത്താ സമ്മേളനം.
തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്. തിരുവനന്തപുരം കോര്പ്പറേഷന് മേഖലയില്‍ തിങ്കളാഴ്ച രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേയ്ക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റടക്കം എല്ലാ സ്ഥാപനങ്ങളും നഗരത്തിൽ അടച്ചിട്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ആയതിനാല്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് ജോലി ചെയ്യുന്നത്.