കെ.അരവിന്ദ്
ഓഹരി നിക്ഷേപം തുടങ്ങുന്ന വേളയില്‍ പലരും വരുത്തിവെക്കുന്ന ഒരു പിഴവാണ് ഓഹരികള്‍ ചെറിയ ലാഭത്തിന് വില്‍ക്കുക യും ഇടയ്‌ക്കിടെ വാങ്ങിയും വിറ്റുമുള്ള ഇടപാടുകള്‍ തുടരുകയും ചെയ്യുന്ന രീതി. ഓഹരികള്‍ രണ്ട്-മൂന്ന് ശതമാനം ലാഭം കിട്ടുമ്പോ ള്‍ വില്‍ക്കുന്ന രീതി ഉയര്‍ന്ന ചെലവ് വരുത്തിവെക്കും. ഇടയ്‌ക്കിടെ വാങ്ങിയും വിറ്റും പോര്‍ട്ട്‌ഫോളിയോ മാനേജ് ചെയ്യുന്ന രീതി ഫീസ്, കമ്മിഷന്‍ തുടങ്ങിയ നിരവധി ചെലവുകളാണ് വരുത്തിവെക്കുക. ബ്രോക്കറേജും മറ്റ് ചാര്‍ജുകളും ഉള്‍പ്പെടെ നിരന്തരം വ്യാപാ ര ചെലവുകള്‍ നല്‍കേണ്ടി വരുന്നത് നിക്ഷേപത്തില്‍ നിന്നുള്ള നേട്ടത്തില്‍ വിള്ളല്‍ വീ ഴ്‌ത്തും. ഒരു വര്‍ഷത്തില്‍ താഴെ ഓഹരികള്‍ കൈവശം വെച്ചതിനു ശേഷം വില്‍ക്കുന്നത് ഹ്രസ്വകാല മൂലധന നേട്ട നികുതിക്ക് വഴിവെക്കുകയും ചെയ്യും.
ഓഹരി നിക്ഷേപത്തില്‍ ഉയര്‍ന്ന റിസ്‌കുണ്ട്. ഇതാണ് പലരെയും ചെറിയ ലാഭം കിട്ടുമ്പോള്‍ വിറ്റു പിന്മാറാന്‍ പ്രേരിപ്പിക്കുന്നത്. റിസ്‌ക് മാനേജ് ചെയ്യുന്നതിനായി പോര്‍ട്ട് ഫോളിയോയിലെ ഓഹരികള്‍ ഇടയ്‌ക്കിടെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ദീര്‍ഘകാല നിക്ഷേപ വിജയം എന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തിയേക്കും.
വാങ്ങിയ വിലയെ മാത്രം അടിസ്ഥാനമാക്കി ഓഹരി വില്‍ക്കുന്നതിനെ കുറിച്ച് തീരുമാനിക്കുന്നത് തെറ്റായ രീതിയാണ്. ലാഭം ലഭിച്ചതു കൊണ്ടു മാത്രം ഓഹരി വിറ്റൊഴിയേണ്ട കാര്യമില്ല. കമ്പനി ശരിയായ ട്രാക്കിലാണെങ്കില്‍ ഓഹരിയുടെ ഗ്രാഫ് മുകളിലേക്കു തന്നെയായിരിക്കും. കമ്പനിയുടെ വളര്‍ച്ചയെ ബാധിക്കുന്ന പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മാത്രമേ ലാഭമെടുക്കുന്നത് പരിഗണിക്കേണ്ടതുള്ളൂ. ശരിയായ ദിശയില്‍ വളരുന്ന ഒരു കമ്പനിയുടെ ഓഹരി മികച്ച പ്രകടനം തുടരും. ഹ്രസ്വകാലാടിസ്ഥാനത്തില്‍ ലാഭമെടുക്കുന്നവ ര്‍ അത്തരം വ്യാപാരങ്ങള്‍ നടത്തുന്നത് ടെക്‌നിക്കല്‍ അനാലിസിസിന്റെ അടിസ്ഥാനത്തിലായിരിക്കണം.
ഒരു കമ്പനിയെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങളെ കുറിച്ചും ഒരു സംഭവമോ പ്രശ്‌നമോ കമ്പനിയെ എങ്ങനെ ബാധിക്കാമെന്നതിനെ കുറിച്ചുമൊക്കെ നിക്ഷേപകന്‍ വിലയിരുത്തേണ്ടതുണ്ട്. ഓഹരി വിപണിയെ നിങ്ങള്‍ സമീപിക്കുന്നത് വെറുതെ `ഇന്‍ട്രാ ഡേ’ ട്രേഡുകള്‍ ചെയ്യാന്‍ മാത്രമല്ലെങ്കില്‍, ഓ ഹരി നിക്ഷേപത്തിന്റെ ദീര്‍ഘകാല സാധ്യത നിങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ചില മിനി മം അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തേണ്ടതുണ്ട്.
ഓഹരി വാങ്ങിയ വിലയെ അടിസ്ഥാനമാക്കി ലാഭമെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുവെങ്കില്‍ ഓഹരി ഇപ്പോള്‍ ചെലവേറിയ നിലയിലാണോയെന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടത്. ഓഹരിയുടെ വിലയും പ്രതി ഓഹരി വരുമാനവും പോലുള്ള മാനദണ്‌ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ഓഹരി ചെലവേറിയ നിലയിലാണോയെന്ന് തീരുമാനിക്കേണ്ടത്. ഓഹരിയുടെ വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതത്തിന്റെ ഇതുവരെയുള്ള ശരാശരിയെ യും നിലവിലുള്ള അനുപാതത്തെയും താരതമ്യം ചെയ്‌താണ് ഓഹരി ചെലവേറിയ നിലയിലാണോയെന്ന് തീരുമാനിക്കേണ്ടത്.
പലപ്പോഴും സാധാരണ നിക്ഷേപകര്‍ ഓഹരികള്‍ തിരഞ്ഞെടുക്കുന്നത് അതിന്റെ വില നോക്കിയാണ്. വില കുറഞ്ഞ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം കാട്ടുന്ന നിക്ഷേപകര്‍ എന്തുകൊണ്ടാണ് വില ഇടിഞ്ഞതെ ന്നോ കമ്പനിയുടെ മാനേജ്‌മെന്റ് എത്രത്തോ ളം ഗുണനിലവാരം പുലര്‍ത്തുന്നുവെന്നോ പലപ്പോഴും പരിശോധിക്കാറില്ല. ഒരു കമ്പനിയുടെ ബിസിനസ്, സാമ്പത്തിക നില, മാനേജ്‌മെന്റ് എന്നീ മൂന്ന് ഘടകങ്ങള്‍ മികച്ച നിലയിലാണെന്ന് ബോധ്യപ്പെട്ടതിനു ശേഷം മാത്രം പരിഗണിക്കേണ്ട കാര്യമാണ് ഓഹരിയുടെ മൂല്യം. ആദ്യത്തെ മൂന്ന് ഘടകങ്ങളും മികച്ച നിലയിലല്ലെങ്കില്‍ ചെലവ് കുറഞ്ഞ നിലയിലാണ് ഓഹരി എന്നതുകൊണ്ടു മാത്രം നിക്ഷേ പം നടത്തുന്നത് ശരിയായ രീതിയല്ല.