ദുബായ്: ഐപിഎല്‍ മത്സരത്തിനിടെ ബാറ്റ് വലിച്ചെറിഞ്ഞ കിങ്സ് ഇലവന്‍ പഞ്ചാബ് താരം ക്രിസ് ഗെയ്ലിന് പിഴ. മാച്ച് ഫീയുടെ 10 ശതമാനമാണ് പിഴ ചുമത്തിയിയത്. രാജസ്ഥാന്‍ റോയല്‍സിന് എതിരായ മത്സരത്തിനിടെയാണ് താരത്തിന്റെ മോശം പെരുമാറ്റം ഉണ്ടായത്. 99 റണ്‍സ് നേടി നില്‍ക്കുമ്പോള്‍ ഔട്ടായതാണ് താരത്തെ ചൊടിപ്പിച്ചത്. ഈ സമയം അമര്‍ഷം പ്രകടിപ്പിച്ച് ബാറ്റ് വലിച്ചെറിയുകയായിരുന്നു. ഐപിഎല്‍ നിയമ പ്രകാരം ലെവല്‍ വണിലെ 2.2 പ്രകാരമുള്ള കുറ്റമാണ് ക്രിസ് ഗെയ്ല്‍ ചെയ്തത്. മാച്ച് റഫറിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ഗെയ്ലിനെതിരെ നടപടി സ്വീകരിച്ചത്.












