വാഷിങ്ടണ്‍: ചൈനയ്ക്കു നേരെ പുതിയ നീക്കത്തിനൊരുങ്ങി അമേരിക്ക. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങ്, ഹുവായ് നിരോധനം തുടങ്ങിയ വിഷയങ്ങളില്‍ അമേരിക്ക-ചൈന തര്‍ക്കം മുറുകുന്ന സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്‍റെ പുതിയ നീക്കം. യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ 9.2 കോടി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയാണ് ബാധിക്കുന്നത്.
2017 ലെ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്കുളള യാത്രാ നിരോധനത്തിന് സമാനമായ യാത്രാ വിലക്കായിരിക്കും ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. നിലവില്‍ അമേരിക്ക ചൈന തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ നിയമം ചൈന അവതരിപ്പിച്ചതിനെ തുടര്‍ന്ന് ഹോങ്കോങ്ങിനുളള സാമ്പത്തിക ഇടപെടല്‍ അവസാനിപ്പിക്കാനുളള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ ഈ നപടപടി ചൈനയെ പ്രകോപിപ്പിച്ചു. കൂടാതെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് ചൈനയ്‌ക്കെതിരെ അമേരിക്ക നിരന്തരമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതോടെ ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി അമേരിക്ക മുന്നോട്ട് പോകാനൊരുങ്ങുന്നത്.