പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് നല്‍കാനൊരുങ്ങി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് നിതീഷ് രാജ്‌നാഥ് സിങിനെ അറിയിച്ചു. ബി.ജെ.പി എംഎല്‍എ മണ്ഡു കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
നിയമസഭാ സാമാജികരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷിനെ തന്നെ പരിഗണിച്ചത്. ബിജെപിയുടെ സുശീല്‍കുമാര്‍ മോദിയെയാണ് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. സഖ്യകക്ഷിയായ ബിജെപിക്കാണ് ജെഡിയുവിനേക്കാള്‍ സീറ്റ് ലഭിച്ചത്.